കെഫാക് അന്തർജില്ല ഫുട്ബാൾ: സെമി ഫൈനൽ വെള്ളിയാഴ്ച
text_fieldsകെഫാക് അന്തർജില്ല ഫുട്ബാളിൽ കെ.ഡി.എൻ.എ കോഴിക്കോട് ട്രാസ്ക് തൃശ്ശൂരിനെ നേരിടുന്നു
കുവൈത്ത് സിറ്റി: കെഫാക് ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു നടത്തുന്ന അന്തർ ജില്ല ഫുട്ബാൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം, ഫോക് കണ്ണൂർ, കെ.ഡി.എൻ.എ കോഴിക്കോട്, മലപ്പുറം ജില്ല ടീമുകൾ വിജയിച്ചു. സോക്കർ ലീഗിൽ മലപ്പുറം , കെ.ഇ.എ കാസർകോട്, എറണാകുളം, ട്രാസ്ക് തൃശൂർ ജില്ല ടീമുകളും സെമിയിൽ പ്രവേശിച്ചു. മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം പാലക്കാടിനെ തോൽപ്പിച്ചു. കെ.ഡി.എൻ.എ കോഴിക്കോട് -ട്രാസ്ക് തൃശൂർ മത്സരം സമനിലയിൽ അവസാനിച്ചു. മലപ്പുറം ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി.
കെ.ഇ.എ ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. സോക്കർ ലീഗിൽ എറണാകുളം പാലക്കാടിനെ പരാജയപ്പെടുത്തി. ട്രാസ്ക് തൃശൂർ കെ.ഡി.എൻ.എ പരാജയപ്പെടുത്തി. കെ.ഇ.എ-ടിഫാക് തിരുവനന്തപുരം മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മലപ്പുറം ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി. മികച്ച കളിക്കാരായി നിധിൻ (എറണാകുളം), റിയാസ് (മലപ്പുറം), ഹാറൂൺ (കെ.ഡി.എൻ.എ), സിറാജ് (കെ.ഇ.എ), ശരത് (ട്രാസ്ക്), വസീം (മലപ്പുറം), സുമിത് (എറണാകുളം), സിബിൻ (കെ.ഇ.എ) എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങൾ നടക്കും

