കുവൈത്ത് എൻജിനീയേഴ്സ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി എഞ്ചിനീയർമാരുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയായ കുവൈത്ത് എഞ്ചിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ഓണാഘോഷം. ‘വിസ്മയം’ എന്ന പേരിൽ അഹമ്മദിയിലെ ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ആവേശത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി. കെ.ഇ.എഫിന്റെ എട്ട് ഘടക എഞ്ചിനീയറിംഗ് കോളേജ് അലുമ്നി അസോസിയേഷനുകളുടെ പ്രസിഡന്റുമാരും ചെയർപേഴ്സൺമാരും ജീവിതപങ്കാളികളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടറി പ്രകാശനം, പ്രമോഷണൽ വീഡിയോ, ബാനർ പ്രകാശനം, വേൾഡ് കപ്പ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവ ചടങ്ങിൽ നടന്നു. കുട്ടികളുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ക്ലബ് പ്രസിഡന്റ് ജോ ജോഷ്വാ ലിജോ പരിചയപ്പെടുത്തി. വൈവിധ്യമാർന്ന പരിപാടികൾ, മെന്റലിസ്റ്റ് ആതിയുടെ ലൈവ് സ്റ്റേജ് ഷോ വ്യത്യസ്തമായി.
അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, ജനറൽ കൺവീനർ ടി.ഗംഗാ പ്രസാദ്, കെ.ആർ.ബിജു,ഹനാൻ ഷാൻ എന്നിവർ സംസാരിച്ചു. ടി.ടി.അൻഫർ ഖാസി, ജി.അജയ് ജി, പ്രശാന്ത്, എം.എം. അബ്ദുൽ ജബ്ബാർ, മുഹമ്മദ് അഷ്റഫ് , പ്രിൻസ് യു. ചെറിയ, ജേക്കബ് ബാബു, രേണു ആൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

