കെ.ഇ.എഫ് ബാഡ്മിന്റൺ ടൂർണമെന്റ്: ബീറ്റാ ഹൗസ് ബോസ്റ്റ്രിങ് വൈപ്പേഴ്സ് ചാമ്പ്യന്മാർ
text_fieldsചാമ്പ്യന്മാരായ ബീറ്റാ ഹൗസ് ബോസ്റ്റ്രിങ് വൈപ്പേഴ്സ് ടീം
കുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്സ് ഫോറം(കെ.ഇ.എഫ്) നേതൃത്വത്തിൽ, ദി അലുമ്നി അസോസിയേഷൻ ഓഫ് എൻജിനീയറിങ് കോളജ്സ് ഇൻ കേരള (AECK) സംഘടിപ്പിച്ച എ.ഇ.സി.കെ സൂപ്പർ ലീഗ് ബാഡ്മിന്റൺ ടൂർണമെന്റിന് രണ്ടാം സീസൺ അബുഹലീഫയിലെ അൽ സാഹേൽ സ്പോർട്സ് ക്ലബിൽ സമാപിച്ചു. ഏഴ് ക്ലബുകളെ പ്രതിനിധാനം ചെയ്ത് 210 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ 224 മത്സരങ്ങൾ നടന്നു.
ബീറ്റാ ഹൗസ് ബോസ്റ്റ്രിങ് വൈപ്പേഴ്സ് ടീം ഫ്ലൈയിങ് ഹോർനെറ്റ്സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ബാറ്റിൽഡോർസ് ടീം രണ്ടാം റണ്ണർ അപ്പായി.
ടൂർണമെന്റ് കെ.ഇ.എഫ് ജനറൽ കൺവീനർ ഗംഗാപ്രസാദ് ഉദ്ഘാടനം ചെയ്തു. ജി.സി.ഡി ബിജു കെ.ആർ, മുൻ ജനറൽ കൺവീനർ ഹനാൻ ഷാൻ എന്നിവർ സന്നിഹിതരായി. ജിസി ട്രയോയും എ.ഇ.സി.കെ പ്രസിഡന്റ് സിബി സാറാ എഫ്രേം എന്നിവർ ചേർന്ന് ടൂർണമെന്റ് മാഗസിൻ പ്രകാശനം ചെയ്തു. കെ.ഇ.എഫ് ലേഡീസ് ഒരുക്കിയ ഭക്ഷണ-പാനീയ കൗണ്ടറുകളും ടെറേറിയം കൗണ്ടറും ശ്രദ്ധേയമായി. നൃത്തപരിപാടിയും ആവേശം പകർന്നു. മത്സരദിനം മുഴുവൻ ശിഫ അൽ ജസീറ മെഡിക്കൽ കൗണ്ടറും ആംബുലൻസ് സേവനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

