സുരക്ഷക്കായി ഒരുമീറ്റർ അകലം
text_fieldsകുവൈത്ത് സിറ്റി: മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് കൊറോണ വൈറസ് പടരുേമ്പാൾ ശ്രദ്ധിക്കേണ്ടത് സമ്പർക്കം ഒഴിവാക്കാൻ. ഒരുമീറ്റർ അകലം പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. വായുവിലൂടെ തനിയെ വൈറസ് പകരില്ല.
എന്നാൽ, തെറിച്ചുവീഴുന്ന ഉമിനീരിലൂടെയും വൈറസ് ഉള്ള സ്ഥലം സ്പർശിച്ച കൈ മുഖത്ത് തടവുന്നതിലൂടെയുമാണ് പ്രധാനമായും പകർച്ച. ഇതുകൊണ്ടാണ് റെസ്റ്റാറൻറുകളിൽ ഒരേ സമയം അഞ്ച് ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചത്.
കൂടുതൽ ആൾ ഉണ്ടെങ്കിൽ വരി നിർത്തണമെന്നും വരിയിൽ ഒാരോരുത്തരുടെയും ഇടയിൽ ഒരുമീറ്റർ അകലം പാലിക്കണമെന്നും നിർദേശമുണ്ട്. റെസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല.
കസേരകളെല്ലാം കമിഴ്ത്തി വെച്ചിരിക്കുകയാണ്. വാങ്ങിക്കൊണ്ടുപോവാൻ എത്തിയവർ തിരക്ക് കൂട്ടാതെ നിശ്ചിത അകലം പാലിക്കണമെന്ന് നിർദേശിച്ചത് സമ്പർക്കത്തിലൂടെ വൈറസ് പടരാതിരിക്കാനാണ്.
ബാർബർ ഷോപ്പുകൾ, ലേഡീസ് സലൂണുകൾ, കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം അടച്ചിടണമെന്ന് സർക്കാർ നിർദേശമുണ്ട്. സൂപ്പർ മാർക്കറ്റുകൾക്കും ഭക്ഷണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി നൽകിയത് ദൈനംദിന ജീവിതം മിനിമം തോതിൽ മുന്നോട്ടുകൊണ്ടാവാൻ അനിവാര്യമായത് കൊണ്ടാണ്. ഇവിടെയും ‘ജീവെൻറ’ ഒരുമീറ്റർ അകലം പാലിക്കുന്നതിലാണ് സുരക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
