കെ.ഇ.എ പിക്നിക് രാപ്പകൽ സംഗമം അവിസ്മരണീയമായി
text_fieldsകുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ (കെ.ഇ.എ കുവൈത്ത്) അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി പിക്നിക് സംഘടിപ്പിച്ചു.
കബ്ദിലെ റിസോർട്ടിൽ കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ അരങ്ങേറി. രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര പ്രസിഡൻറ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻജിനീയർ അബൂബക്കർ, മഹമൂദ് അപ്സര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു.
സിജി കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ അബ്ദുൽ അസീസ് പ്രവാസത്തിെൻറ പിരിമുറുക്കങ്ങൾ സംബന്ധിച്ച് ക്ലാസ് നടത്തി. ഫയർ എസ്കേപ്പിലൂടെ പ്രശസ്തനായ കുവൈത്തിലെ മജീഷ്യൻ കെ.പി.ആർ നടത്തിയ മാജിക് ഷോ, കെ.ഇ.എ കബദ് ടീമിെൻറ കോൽക്കളി, ബിജു തിക്കോടി, നൗഷാദ് തിടിൽ, അനുരാജ് എന്നിവരുടെ ഗാനമേള തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. പിക്നിക് കൺവീനർ പുഷ്പരാജിെൻറ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പിക്നിക് നിയന്ത്രിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
