കെ.ഇ.എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsകെ.ഇ.എ ഇഫ്താർ സംഗമത്തിൽ ഫാ. ഡേവിസ് ചിറമേൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) ഫഹഹീൽ ഏരിയ ഇഫ്താർ സംഗമം ആക്ടിങ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയിരുന്നു. അബ്ദുൽ റഹ്മാൻ ഫൈസി റമദാൻ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് അഷ്റഫ് കൂച്ചാണം അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മൽ, അബ്ദുൽ റഹ്മാൻ ഫൈസി, കെ.ഇ.എ സെൻട്രൽ കമ്മിറ്റി ചീഫ് കോർഡിനേറ്റർ ഹനീഫ് പാലായി എന്നിവരെ കെ.ഇ.എ ചീഫ് പാട്രൺ സത്താർ കുന്നിൽ, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മധുർ, ഏരിയ പ്രസിഡന്റ് അഷ്റഫ് കൂച്ചാണം എന്നിവർ പൊന്നാട അണിയിച്ചു. ജനറൽ കൺവീനർ സുധീർ മടിക്കൈ സ്വാഗതവും ജോ. കൺവീനർ ടി.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.

