കെ.ഇ.എ ഓൺലൈൻ ക്വിസ്: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകെ.ഇ.എ ഖൈത്താൻ ഏരിയ നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ക്വിസ് മാസ്റ്റർ സലാം കളനാടിന് കൈമാറി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ നടത്തുന്ന എഫ്.ബി ഓൺലൈൻ ക്വിസ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ക്വിസ് മാസ്റ്റർ സലാം കളനാടിന് കൈമാറി പ്രകാശനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.എം. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.ഇ.എ ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, കബിർ തളങ്കര, ഏരിയ ഓർഗനൈസിങ് സെക്രട്ടറി അഷറഫ് കോളിയടുക്കം, വൈസ് പ്രസിഡന്റ് ഖാലിദ് പള്ളിക്കര, എക്സിക്യൂട്ടിവ് അംഗങ്ങളായ മണി പുഞ്ചാവി, നാരായണൻ, നിസാം മൗക്കോട്, മുരളി മോലോത്ത് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കുമാർ പുല്ലൂർ സ്വാഗതവും ട്രഷറർ കബീർ മഞ്ഞപാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

