കെ.ഇ.എ ഓണാഘോഷം 27ന്; പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകെ.ഇ.എ ഓണാഘോഷം പോസ്റ്റർ പ്രകാശനം മാoഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീക്ക്
അഹമ്മദ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ലക്കാരുടെ പൊതുവേദിയിയായ കാസർകോട് എക്സ് പാട്രിയേറ്റ് അസോസിയേഷൻ (കെ.ഇ.എ)കുവൈത്ത് സംഘടിപ്പിക്കുന്ന ‘മാംഗോ ഓണം 2k-24’ പോസ്റ്റർ പ്രകാശനം ചെയ്തു. മാoഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീക്ക് അഹമ്മദ് ഓണം പ്രോഗ്രാം കൺവീനർമാരായ റഫീക്ക് ഒളവറ, കബീർ തളങ്കര എന്നിവർക്ക് പോസ്റ്റർ നൽകി പ്രകാശനം നിർവ്വഹിച്ചു.
ചീഫ് പാട്രോൺ സത്താർ കുന്നിൽ,പ്രസിഡന്റ് രാമ കൃഷ്ണൻ കള്ളാർ, അഡ്വൈസറി അംഗങ്ങളായ പി.എ.നാസർ,മുനീർ കുണിയ, ജോ.സെക്രട്ടറി റഹീം അരിക്കാടി, പബ്ലി സിറ്റി കൺവീനർ അബുള്ള കടവത്ത്, കുപ്പൺ കൺവീനർ സിദ്ദീഖ് ഷർഖി എന്നിവർ പങ്കെടുത്തു. സെപ്തംബർ 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലാണ് ഓണാഘോഷ പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

