പാട്ടിന്റെ അലയൊലികൾ തീർത്ത് കെ.ഇ.എ ‘സപ്തസംഗീതം’
text_fieldsകെ.ഇ.എ ‘സപ്ത സംഗീതം’ പരിപാടി കേന്ദ്ര പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) സാൽമിയ-ഹവല്ലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സപ്ത സംഗീതം സീസൺ -2 ശ്രദ്ധേയമായി. എരിയ പ്രസിഡന്റ് മുഹമ്മദ് ഹദ്ദാദ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഖലീൽ അടൂർ, ചീഫ് പാട്രൻ അപ്സര മഹമൂദ്, പ്രോഗ്രാം ചെയർമാൻ പി.എ. നാസർ, സത്താർ കുന്നിൽ, സലാം കളനാട്, അസീസ് തളങ്കര, ഖാലിദ് ശരീഫ്, അഹ്മദ് റിസ്ക്ക്, പ്രശാന്ത്, ശ്രീനിവാസൻ, സി.എച്ച്. ഫൈസൽ, വിമൽ ശിവൻ, എം.പി. ജാസിർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവാസ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയ ഏരിയ സീനിയർ അംഗം കാദർ സൽവയെ ഖലീൽ അടൂർ പൊന്നാട അണിയിച്ചു ആദരിച്ചു. റമീസ്, റിയാനാ റമീസ്, റോജോ കുവൈത്ത്, സാബിർ സബിക്കാസ് എന്നിവർ അവതരിപ്പിച്ച ഗാനമേളയും, കുവൈത്തിലെ കലാകാരികൾ അവതരിപ്പിച്ച കൈ കൊട്ടിപാട്ട്, ഭരത നാട്യം, കോൽകളി എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.
യൂസഫ് കൊതിക്കാൽ, ഫാറൂഖ് ശർക്കി, കാദർ കൈതക്കാട്, സി.കമറുദ്ധീൻ, അസ്ലം പരപ്പ, മീഡിയ വിങ് കൺവീനർമാരായ അബ്ദുള്ള കടവത്ത്, റഫീഖ് ഒളവറ, കബീർ മഞ്ഞംപാറ, ഏരിയ നേതാക്കളാായ ശാഹുൽ ഹമീദ്, റിയാസ്, സിറാജ് ചുള്ളിക്കര, ധനൻജയൻ, ഹസ്സൈനാർ, ഫർഹാൻ യൂസഫ്, ഫവാസ് അതിഞ്ഞാൽ, എൻ.എം. കുഞ്ഞി, ഷഹീദ് പാട്ടില്ലത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യാസർ കരിങ്കല്ലത്താണി പരിപാടി നിയന്ത്രിച്ചു. സ്വാഗത സംഘം ജന. കൺവീനർ ഹസ്സൻ ബല്ല സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഫായിസ് ബേക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

