കെ.ഇ.എ സംഗീതസന്ധ്യ പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ സംഗീത സന്ധ്യ പോസ്റ്റർ പ്രകാശനം മഹമൂദ് അപ്സര നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ സംഗീത സന്ധ്യ- 2025 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഹസ്സൻ ബല്ലക്ക് പോസ്റ്റർ കൈമാറി ചീഫ് പാട്രൺ മഹമൂദ് അപ്സര പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ചടങ്ങിൽ സത്താർ കുന്നിൽ, പി.എ. നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ഹാരിസ് മുട്ടുന്തല സ്വാഗതവും വൈസ് പ്രസിഡന്റ് കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.
പെരുന്നാൾ പിറ്റേന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന സംഗീത സന്ധ്യയിൽ കുവൈത്തിലെ പ്രമുഖരുടെ ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

