കെ.ഇ.എ മെംബർഷിപ് കാമ്പയിൻ
text_fieldsകെ.ഇ.എ മെംബർഷിപ് കാമ്പയിൻ മന്നിയത്ത് അബ്ദുള്ള മെയ്തിൻ കുഞ്ഞിക്ക് മെംബർഷിപ് നൽകി പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കെ.ഇ.എ) മെംബർഷിപ് കാമ്പയിൻ തുടങ്ങി. മുതിർന്ന അംഗവും ഖൈത്താൻ ഏരിയ മെംബറുമായ മന്നിയത്ത് അബ്ദുള്ള മെയ്തീൻ കുഞ്ഞിക്ക് മെംബർഷിപ് നൽകി പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഖലീൽ അഡൂർ, ചീഫ് പാട്രൻ സത്താർ കുന്നിൽ, വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര എന്നിവർ ആശംസകൾ അർപ്പിച്ചു.
അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവ്വർ മുഹമ്മദ്, സലാം കളനാട്, ഹമീദ് മധുർ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടുംന്തല, സുബൈർ കാടങ്കോട്, ശ്രീനിവാസൻ, നൗഷാദ് തിഡിൽ, സത്താർ കൊളവയൽ, ജലീൽ ആരിക്കാടി, യാദവ് ഹോസ്ദുർഗ്, ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അബ്ദുള്ള കടവത്ത് സ്വാഗതവും, ഹനീഫ പലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

