കെ.ഇ.എ അബ്ബാസിയ ഉത്സവ് ആഗസ്റ്റ് 23ന്
text_fieldsഅബ്ബാസിയ: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത് അബ്ബാസിയ ഏരിയ കമ്മിറ്റി ‘അബ്ബാസിയ ഉത്സവ്’ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 23 വ്യാഴാഴ്ച രാവിലെ ഒമ്പതുമണി മുതൽ അബ്ബാസിയ പ്രവാസി ഒാഡിറ്റോറിയത്തിലാണ് പരിപാടി. അപ്സര ട്രോഫി കാരംസ് മത്സരം, തിരുവാതിര, ഒപ്പന, കോൽക്കളി, ഭരതനാട്യം, ഗാനമേള എന്നിവയുണ്ടാവും. പരിപാടിയുടെ ഫ്ലയർ കേന്ദ്ര പ്രസിഡൻറ് സത്താർ കുന്നിൽ പ്രകാശനം ചെയ്തു. അബ്ബാസിയ ഏരിയ ഭാരവാഹികളായ പ്രസിഡൻറ് സദൻ നീലേശ്വരം, ജനറൽ സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ട്രഷറർ പി.വി. ബാബു, പ്രോഗ്രാം കൺവീനർ ശ്രീനിവാസൻ, വൈസ് പ്രസിഡൻറ് വിനോദ്കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
