കെ.ഇ.എ കുവൈത്ത് വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപിച്ചു
text_fieldsകെ.ഇ.എ കുവൈത്ത് ഭാരവാഹികൾ വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ്, പ്ലസ്ടു കേരള സിലബസിൽ 80 ശതമാനം മാർക്ക് ലഭിച്ചവരെയും, സി.ബി.എസ്.ഇയിൽ 75 ശതമാനം മാർക്ക് ലഭിച്ചവരെയും പരിഗണിച്ചാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഈ വർഷം മുതൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും അവാർഡ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അവാർഡ് ജേതാക്കളെ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ചീഫ് പാട്രോൺ സത്താർ കുന്നിൽ, ആക്ടിങ് ജനറൽ സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ട്രഷറർ അസീസ് തളങ്കര എന്നിവർ പ്രഖ്യാപിച്ചു.
നാട്ടിൽ നടക്കുന്ന കുവൈത്ത് ഫെസ്റ്റിൽ അവാർഡ് വിതരണം ചെയ്യും. വിദ്യാഭ്യസ അവാർഡ് കമ്മിറ്റി കൺവീനർമാരായ സി.എച്ച്. ഫൈസൽ, മുരളി വാഴക്കോടൻ എന്നിവർ പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.

