കെ.ഇ.എ കുവൈത്ത് വാർഷികാഘോഷം ഒക്ടോബറിൽ
text_fieldsകെ.ഇ.എ കുവൈത്ത് വാർഷികാഘോഷ പ്രോഗ്രാം കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ വി.എ. കരീം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന് (കെ.ഇ.എ) കുവൈത്ത് 13ാം വാർഷികാഘോഷം ‘കോലത്തുനാട് മഹോത്സവം’ എന്ന പേരിൽ ഒക്ടോബർ 10ന് നടക്കും. അബ്ബാസിയ എവര്‍ഗ്രീന്‍ ഹാളില്‍ നടന്ന പ്രോഗ്രാം കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ പ്രസിഡന്റ് വിനയന് അഴിക്കോട് അധ്യക്ഷതവഹിച്ചു.
വി.എ. കരീമിനെ പ്രോഗ്രാം കണ്‍വീനറായും മധുമാഹിയെ ചെയര്‍മാനായും തെരെഞ്ഞെടുത്തു.
പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർമാരായി സുനീഷ് മാത്യുവിനെയും, വനിത ചെയർപേഴ്സൻ സുശീലയെയും, വനജ രാജനെയും തെരെഞ്ഞെടുത്തു, വിവിധ കമ്മിറ്റികളുടെ ചുമതലക്കാരായി അജിത്ത് കുമാര്‍, രൂപേഷ് തോട്ടത്തില്‍, സജീവന്, സജീന്ദ്രന്, ഇസ്മായില്‍ വമ്പന്‍, ഖാലിദ്, ഉദയന്‍, പ്രദീപന് വേങ്ങാട്, മിഥുൻ, ഫൈസൽ, കവിത ബാബു, ബിന്ദു രാജു, ജാനകി, സജിനി വിനീത്, രാഗേഷ് ബാബു, ജയകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി റഷിദ് ഇബ്രാഹിം സ്വാഗതവും ട്രഷറര്‍ ജോയിസ് മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

