കെ.ഇ.എ കുവൈത്ത് അബ്ബാസിയ ഏരിയ ഇഫ്താർ സംഗമം
text_fieldsകെ.ഇ.എ കുവൈത്ത് അബ്ബാസിയ ഏരിയ ഇഫ്താർ സംഗമം അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് അബ്ബാസിയ ഏരിയ ഇഫ്താർ സംഗമം ഇഖ്റ സ്കൂളിൽ നടന്നു. ഏരിയ പ്രസിഡന്റ് പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ചീഫ് പാട്രൺ അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്തു. സലാം കളനാട് റംസാൻ സന്ദേശം നൽകി. പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ചീഫ് കോഒാർഡിനേറ്റർ സുരേന്ദ്രൻ മുങ്ങത്ത്, ഡോ. അമീൻ സക്കാഫി എന്നിവർ സംസാരിച്ചു. ഹനീഫ പാലായി സംഗമം കോഒാർഡിനേറ്റ് ചെയ്തു. അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി സുമേഷ് രാജ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.വി. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

