കെ.ഇ.എ ഖൈത്താൻ ഏരിയ കുടുംബ സംഗമം
text_fieldsകെ.ഇ.എ ഖൈത്താൻ ഏരിയ കുടുംബസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ കുടുംബ സംഗമം ആന്തലോസ് (റിഗ്ഗായ്) പാർക്കിൽ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും വിവിധ സൗഹൃദ മത്സരങ്ങളും നടന്നു. കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ചീഫ് പട്രേൺ സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസ് സെക്രട്ടറി ഫൈസൽ സി.എച്ച്, ഏരിയ ചീഫ് കോഓഡിനേറ്റർ ഹനീഫ് പാലായി, കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ഖൈത്താൻ ഏരിയ നേതാക്കളായ സലാം കളനാട്, ഹമീദ് എസ്.എം, അഷറഫ് കോളിയടുക്കം, കബീർ മഞ്ഞപ്പാറ, രാജേഷ് പരപ്പ, മുനീർ ബെലക്കാട്, സാജിദ് സുൽത്താൻ, കാദർ കടവത്ത്, യാദവ് ഹോസ്ദുർഗ്, നിസാർ മയ്യള, നിസാം മൗക്കോട്, എസ്.എം. മമ്മു, അബ്ദുൽ റഹിമാൻ, റഹിം അരിക്കാടി, അബ്ദു കടവത്ത്, സിദ്ദീഖ് ശർക്കി, ഫായിസ് ബേക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.ഇ.എ പ്രതിനിധികൾ വിതരണം ചെയ്തു. ഖാലിദ് പള്ളിക്കര നന്ദി പറഞ്ഞു.

