കെ.ഇ.എ ഖൈത്താൻ
text_fieldsകെ.ഇ.എ ഖൈത്താൻ ഇഫ്താർ സംഗമം ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ ഇഫ്താർ സംഗമം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. ഖൈത്താൻ ഏരിയ പ്രസിഡന്റ് എസ്.എം. ഹമീദ് അധ്യക്ഷത വഹിച്ചു.
കെ.ഇ.എ ചെയർമാൻ ഖലിൽ അടൂർ ഉദ്ഘാടനം ചെയ്തു. സലാം കളനാട് റമദാൻ സന്ദേശം നൽകി. കെ.ഇ.എ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ട്രഷറർ അസീസ് തളങ്കര, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, അഡ്വൈസറി അംഗങ്ങൾ, വിവിധ ഏരിയ നേതാക്കൾ, കെ.ഇ.എ മെംബർമാർ, ഖൈത്താൻ ഏരിയ നേതാക്കളായ അഷറഫ് കോളിയടുക്കം, കബീർ മഞ്ഞമ്പാറ, സാജിദ് സുൽത്താൻ, കുമാർ പുല്ലൂർ, നിസാം മൗക്കോട്, നിസാർ മയ്യള, നൗഷാദ് തിടിൽ, യാദവ് ഹോസ്ദുർഗ്, എസ്.എം. മമ്മു, മുനീർ ബെലക്കാട്, ശരീഫ് അബ്ബാസ്, നിതിൻ, റഷീദ് ആറങ്ങാടി, മുഹമ്മദ് ഷിമാലി എന്നിവർ സന്നിഹിതരായിരുന്നു. സംഗമത്തിൽ ഖുതുബുദ്ദീൻ സ്വാഗതവും ഖലീദ് പള്ളിക്കര നന്ദിയും പറഞ്ഞു.

