കെ.ഇ.എ ‘കാസർകോട് ഉത്സവ്’ വെള്ളിയാഴ്ച
text_fieldsകെ.ഇ.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) വാർഷികം ‘കാസർകോട് ഉത്സവ്’ വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെ അബ്ബാസിയ ഇന്ത്യന്‍ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും. ഗായകരായ യുംന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ, മിമിക്രി കലാകാരൻ സമദ് തളിപ്പറമ്പ് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുവൈത്തിലും നാട്ടിലും നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ കെ.ഇ.എ നടത്തിവരുന്നു.അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങള്‍ക്കായി ഫാമിലി ബെനിഫിറ്റ് സ്കീം, വെല്‍ഫെയർ പദ്ധതി, ഇന്‍വെസ്റ്റ്മെന്റ് പദ്ധതി എന്നിവയും അംഗങ്ങളുടെ മക്കൾക്കായി വിദ്യാഭ്യാസ അവാർഡും നല്കിവരുന്നു. സംഘടന മുന്‍ ചീഫ് പാട്രൻ സഗീർ തൃക്കരിപ്പൂരിന്റെ സ്മരണാർത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തുന്ന പ്രധാന പദ്ധതിയാണ്.
നാട്ടിലേക്ക് തിരിച്ചുപോയ സംഘടനാംഗങ്ങള്‍ക്ക് ഹോം കമ്മിറ്റിയുമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന കഴിഞ്ഞകാലങ്ങളില്‍ നടത്തിയത്. നാട്ടിലെ ക്ഷേമപ്രവർത്തനങ്ങള്‍ക്കുള്ള ധനസമാഹരണാർഥമാണ് ‘കാസർകോട് ഉത്സവ്’ നടത്തിവരുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, ജന. സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ എൻ.വി. ശ്രീനിവാസൻ, ഓർഗ. സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പ്രോഗ്രാം ചെയർമാൻ പി.എ. നാസർ, കൺവീനർ അബ്ദുള്ള കടവത്ത്, മുൻ ചീഫ് പാട്രേൺ സത്താർ കുന്നിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

