കെ.ഇ.എ കാസർകോട് റിഗ്ഗായ് ഏരിയ കമ്മിറ്റി
text_fieldsഅബ്ദുല്ല കടവത്ത് (പ്രസി), സത്താർ കൊളവയൽ (ജന. സെക്ര),
സിദ്ദീഖ് ശർഖി (ട്രഷ)
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് 2023-24 വർഷത്തേക്കുള്ള റിഗ്ഗായ് ഏരിയ കമ്മിറ്റി നിലവിൽ വന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. ഏരിയ ജന. സെക്രട്ടറി അബ്ദുല്ല കടവത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ റഹീം ചെർക്കള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അഡ്വൈസറി ബോർഡ് അംഗങ്ങളായ ഹമീദ് മധൂർ, മുനീർ കുണിയ, കേന്ദ്ര ജന. സെക്രട്ടറി സുധൻ അവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര, മീഡിയ കൺവീനർ റഫീക്ക് ഒളവറ, നവാസ് പള്ളിക്കാൽ എന്നിവർ ആശംസകളർപ്പിച്ചു. അബ്ദുല്ല കടവത്ത് സ്വാഗതവും സത്താർ കൊളവയൽ നന്ദിയും പറഞ്ഞു. ശ്രീനിവാസൻ, സുബൈർ കാടങ്കോട് എന്നിവർ റിട്ടേണിങ് ഓഫിസർമാരായിരുന്നു.
ഭാരവാഹികൾ: അബ്ദുല്ല കടവത്ത് (പ്രസി), ഉസ്മാൻ അബ്ദുല്ല, നാസർ സാസ്, ഹമീദ് കെ.എ (വൈ. പ്രസി), സത്താർ കൊളവയൽ (ജന. സെക്ര), സി.കെ. പ്രതീപ്, എൻ.വി. വിനോദ് കുമാർ, ഖാലിദ് ദേർജാൽ (ജോ. സെക്ര), സിദ്ദീഖ് ശർഖി (ട്രഷ), റഹീം ചെർക്കള (ഓർഗ. സെക്ര), ഹമീദ് മധൂർ, ഹംസ ബല്ല, റഹീം ആരിക്കാടി (അഡ്വൈസറി ബോർഡ് അംഗങ്ങൾ), സിദ്ദീഖ് മലബാർ ഉപ്പള, മൊയ്തു ചിത്താരി, ഷാനവാസ് ആനബാഗിലു, ഗഫൂർ കോട്ടക്കുന്ന്, റഫീക്ക് ചേവാർ (എക്സി. അംഗം).

