കെ.ഇ.എ ഹാരിസ് മുട്ടുന്തല അനുസ്മരണം
text_fieldsകെ.ഇ.എ ഹാരിസ് മുട്ടുന്തല അനുസ്മരണ യോഗത്തിൽ ചെയർമാൻ ഖലീൽ അടൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) എക്സിക്യൂട്ടീവ് അംഗവും, മുൻ കേന്ദ്ര വൈസ് പ്രസിഡന്റ്റുമായ ഹാരിസ് മുട്ടുന്തല അനുസ്മരണം സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു.
കെ.ഇ.എ രക്ഷാധികാരി സലാം കളനാട്, കെ.ഐ.ജി സെക്രട്ടറി ഫിറോസ് ഹമീദ്, കെ.കെ.എം.എ പ്രസിഡന്റ് റഫീഖ് ഉസ്മാൻ, കെ.എം.സി.സി ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ഒ.ഐ.സി.സി ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത്, കാഞ്ഞങ്ങാട് സാധു പ്രസിഡന്റ് ശംസുദ്ധീൻ ബദരിയ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, ഹസ്സൻ ബല്ല, ജലീൽ ആരിക്കാടി, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ട്രഷറർ എം.വി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

