കെ.ഇ.എ ഫഹാഹീൽ ഏരിയ രക്തദാന ക്യാമ്പ്
text_fieldsകെ.ഇ.എ ഫഹാഹീൽ ഏരിയ രക്തദാന ക്യാമ്പിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷ ഭാഗമായി കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) ഫഹാഹീൽ ഏരിയ ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.ഇ.എ ഏരിയ പ്രസിഡന്റ് മുരളി വാഴക്കോട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് ഇൻ കുവൈറ്റ് പ്രസിഡന്റ് ജോർജ്ജ് പി അലക്സ് ഉദ്ഘാടനം ചെയ്തു.
കെ.ഇ.എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി അസീസ് തളങ്കര, രാജൻ തോട്ടത്തിൽ (ബി.ഡി.കെ), സുരേന്ദ്രൻ മുങ്ങത്ത്, അഷറഫ് കുച്ചാണം, സുധാകരൻ പെരിയ, സുധീർ മടിക്കൈ, നളിനാക്ഷൻ ഒളവറ, ഹമീദ് എസ് എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ബി.ഡി.കെ കോഒാർഡിനറ്റർ പ്രവീൺ കുമാർ സ്വാഗതവും കൺവീനർ രാധാകൃഷ്ണൻ ചീമേനി നന്ദിയും പറഞ്ഞു പ്രകാശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

