കെ.ഇ.എ ഫഹാഹീൽ ഏരിയ ലഹരി വിരുദ്ധ വെബിനാർ
text_fieldsകുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) ഫഹാഹീൽ ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ അണിനിരത്തുക എന്ന ലക്ഷ്യത്തിലായിരുന്നു പരിപാടി. കാസർകോട് അസിസ്റ്റന്റ് എക്സൈസ് കമീഷണർ അൻവർ സാദത്ത് ക്ലാസ് നയിച്ചു.
കേരളത്തിലെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും വർധിച്ചു വരുന്ന ലഹരി ഉപയോഗം തലമുറയെ തന്നെ നശിപ്പിക്കാൻ പോന്നതാണെന്നും അതിനെതിരെ അതിശക്തമായി പോരാടേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർഥികളുടെ ഓരോ ചലനവും രക്ഷിതാക്കൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനൊപ്പം കലാ കായിക മേഖലകളുൾപ്പെടെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇടങ്ങളിലേക്ക് അവരെ തിരിച്ചു വിടാൻ തയാറാകണമെന്നും അദ്ദേഹം ഉണർത്തി. ആക്ടിങ് പ്രസിഡന്റ് യൂസുഫ് ഓർച്ച മോഡറേറ്ററായി. സെക്രട്ടറി ലിനീഷ് മുട്ടത്ത് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം രത്നാകരൻ തലക്കാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

