Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ഈ​ദ്...

കെ.​ഇ.​എ ഈ​ദ് ഓ​ണോ​ത്സ​വം

text_fields
bookmark_border
കെ.​ഇ.​എ ഈ​ദ് ഓ​ണോ​ത്സ​വം
cancel
camera_alt

ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഈ​ദ് ഓ​ണോ​ത്സ​വം ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ വ​ർ​ണാ​ഭ​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഈ​ദ് ഓ​ണോ​ത്സ​വം 2023 സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷം സാം​സ്കാ​രി​ക നാ​യ​ക​ൻ ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​പ്പാ​ട്ട് ആ​ലാ​പ​നം, നാ​ട​ൻ​പാ​ട്ട്, കോ​ൽ​ക്ക​ളി, നൃ​ത്ത​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. കേ​ര​ള​ത്ത​നി​മ​യോ​ടെ അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഒ​രു​ക്കി.സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കെ.​ഇ.​എ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ധു മാ​ഹി, അ​ജി​ത് പൊ​യി​ലൂ​ർ, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ വ​ന​ജ രാ​ജ​ൻ, കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ക്കീ​ർ പു​ത്ത​ൻ പാ​ല​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജോ​യ്സ് മാ​ത്യു സ്വാ​ഗ​ത​വും, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​നീ​ഷ് മാ​ത്യു ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് രൂ​പേ​ഷ് തോ​ട്ട​ത്തി​ൽ, ജ​യ​കു​മാ​ർ ഫൈ​സ​ൽ, റ​ഷീ​ദ്, സ​ജീ​വ​ൻ, ഖാ​ലി​ദ്, സു​ധീ​ർ, ജ​യ്മോ​ൻ, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി പ്രീ​ത ഹ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ വി​നോ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationfestivaleidonamK.E.A
News Summary - K.E.A Eid Onam celebration
Next Story