കെ.ഇ.എ വിദ്യാഭ്യാസ അവാർഡ്: പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ വിദ്യാഭ്യാസ അവാർഡ് വിതരണത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിെൻറ പോസ്റ്റർ പ്രകാശനം കെ.ഇ.എ ചെയർമാൻ ഖലീൽ അടൂർ നിർവഹിച്ചു. ഫർവാനിയ ബദർ അൽ സമാ ഹാളിൽ നടന്ന പരിപാടി മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് കൺവീനർ മുനീർ കുണിയ സ്വാഗതം പറഞ്ഞു.
കെ.ഇ.എ ആക്ടിങ് പ്രസിഡൻറ് നാസർ ചുള്ളിക്കര അധ്യക്ഷത വഹിച്ചു. കെ.ഇ.എ ജനറൽ സെക്രട്ടറി സുധൻ അവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
ഉപദേശക സമിതി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഏരിയ ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു. ജോയൻറ് കൺവീനർ ശ്രീനിവാസൻ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

