കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയർമാൻ ഖലീൽ അടൂർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രീയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയർമാൻ ഖലീൽ അടൂർ കൺവീനർ പ്രശാന്ത് നെല്ലിക്കാട്ടിന് നൽകി നിർവഹിച്ചു.
പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. 10,12 പരീക്ഷകളിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ച അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ് നൽകുക. ഡിഗ്രി, പി.ജി വിഭാഗങ്ങളിൽ 80 ശതമാനം മാർക്കുള്ളവർക്കും അവാർഡിന് അപേക്ഷിക്കാം.
അബ്ബാസിയ നൈസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭാരവാഹികളായ ഹസ്സൻ ബല്ല, അഷ്റഫ് കോളിയടുക്കം, മീഡിയ കൺവീനർമാരായ റഫീഖ് ഒളവറ, കബീർ മഞ്ഞംപറ, ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

