കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ ചെയർമാൻ ഖലീൽ അടൂർ കൺവീനർ ജലീൽ ആരിക്കാടിക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ കുവൈത്ത് സീസൺ- 8 വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം നടത്തി. ചെയർമാൻ ഖലീൽ അടൂർ കൺവീനർ ജലീൽ ആരിക്കാടിക്ക് നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു.
ചീഫ് പട്രോൺ സത്താർ കുന്നിൽ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ പലായി, മീഡിയ കൺവീനർ റഫീക്ക് ഒളവറ, ഏരിയ കൺവീനർമാരായ അബ്ദുല്ല കടവത്ത്, രജേഷ് എൻജിനീയർ, മുഹമ്മദ് ഹദ്ദാദ്, മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ഷർഖി എന്നിവർ സംബന്ധിച്ചു. ആക്ടിങ് സെക്രട്ടറി റഹീം ആരിക്കാടി സ്വാഗതവും കൺവീനർ ജലീൽ ആരിക്കാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

