കെ.ഇ.എ ക്രിക്കറ്റ് ലീഗ്: ഫഹാഹീൽ ഏരിയ ജേതാക്കൾ; ഫർവാനിയ രണ്ടാമത്
text_fieldsകാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഫർവാനിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കാളായ ഫഹാഹീൽ ഏരിയ ടീം
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഫർവാനിയ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ഉദ്ഘാടന മത്സരത്തിൽ കെ.ഇ.എ ചെയർമാൻ ഖലീൽ അടൂർ ടോസ് ചെയ്തു. ഉപദേശക സമിതി അംഗം മുനവ്വർ കളിക്കാരെ പരിചയപ്പെട്ടു. ഫഹാഹിൽ ഏരിയ ജേതാക്കളായി. ഫർവാനിയ രണ്ടാംസ്ഥാനം നേടി. രഞ്ജിത്ത് കുണ്ടെടുക്കം (മികച്ച താരം, ഫഹാഹീൽ), അഷറഫ് കുച്ചാനം (ബാറ്റ്സ്മാൻ, ഫഹാഹീൽ), ഫാറൂഖ് (ബൗളർ, ഫർവാനിയ) എന്നിവരെയും അച്ചടക്കമുള്ള ടീം ആയി ഉപദേശക സമിതി ടീമിനെയും തെരഞ്ഞെടുത്തു.
സമാപന ചടങ്ങ് മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഇക്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അപ്സര മഹ്മൂദ്, ഉപദേശക സമിതി അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധുർ, മുനീർ കുണിയ, കേന്ദ്ര ആക്ടിങ് സെക്രട്ടറി സുധൻ ആവിക്കര, ജോയൻറ് സെക്രട്ടറി ജലീൽ ആരിക്കാടി, അബ്ദു കടവത്ത്, ഹനീഫ് പാലായി, അഷ്റഫ് കുച്ചാനം, കാദർ കടവത്ത് എന്നിവർ സംസാരിച്ചു. വ്യക്തിഗത ട്രോഫികൾ ഇക്ബാൽ പെരുമ്പട്ട, ബി.സി.എൽ കൺവീനർ ഷുഹൈബ് ശൈഖ്, കേന്ദ്ര ജോയൻറ് സെക്രട്ടറി ജലീൽ ആരിക്കാടി എന്നിവർ വിതരണം നടത്തി.
ബദർ അൽസമ എവർ റോളിങ് ട്രോഫികളും കാഷ് അവാർഡുകളും സത്താർ കുന്നിൽ, അപ്സര മഹ്മൂദ്, സുധൻ ആവിക്കര, സുബൈർ കാടംകോട് എന്നിവർ സമ്മാനിച്ചു.
ജേതാക്കളായ ടീം അംഗങ്ങൾക്ക് ഫർവാനിയ ഏരിയ സ്പോൺസർ ചെയ്ത മെഡലുകൾ കേന്ദ്ര ജോയൻറ് സെക്രട്ടറി സത്താർ കൊളവയൽ, ഏരിയ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർ അസർ കുമ്പള, ബി.സി.എൽ ജോയൻറ് കൺവീനർ അഫ്സർ, ഏരിയ എക്സിക്യൂട്ടിവ് അഭിലാഷ് ഗോപാലൻ എന്നിവർ സമ്മാനിച്ചു.ശുഐബ് ശൈഖ് സ്വാഗതവും അനിൽ ചീമേനി നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

