Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ...

കെ.​ഇ.​എ ക​മ്യൂ​ണി​റ്റി എ​ക്സ​ല​ന്‍സ് അ​വാ​ർ​ഡ് മാ​ത്യൂ​സ് വ​ർ​ഗീ​സി​ന്

text_fields
bookmark_border
കെ.​ഇ.​എ ക​മ്യൂ​ണി​റ്റി എ​ക്സ​ല​ന്‍സ് അ​വാ​ർ​ഡ്  മാ​ത്യൂ​സ് വ​ർ​ഗീ​സി​ന്
cancel
camera_alt

മാ​ത്യൂ​സ് വ​ർ​ഗീ​സ്

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ (കെ.​ഇ.​എ) ക​മ്യൂ​ണി​റ്റി എ​ക്സ​ല​ന്‍സി അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സി​ന്. സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ മാ​ത്യൂ​സ് 1997ലാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. ബ​ഹ്റൈ​ൻ എ​ക്‌​സ്‌​ചേ​ഞ്ച് ചീ​ഫ് അ​ക്കൗ​ണ്ട​ന്റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം.

2003ൽ ​അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ൻ​ഡ് ഫി​നാ​ന്‍സ് ക​ൺ​ട്രോ​ള​റാ​യി. 2012ൽ ​ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ൻ എ​ന്ന അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. 2014ൽ ​ജ​ന​റ​ൽ മാ​നേ​ജ​ർ, 2022ല്‍ ​ക​മ്പ​നി​യു​ടെ സി.​ഇ.​ഒ പ​ദ​വി​യി​ലെ​ത്തി. ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യി​ലും സ്ഥാ​പ​ന​ത്തെ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ജ​ന​കീ​യ​മാ​ക്കി​യ​തി​ലും മാ​ത്യൂ​സി​ന്റെ പ​ങ്ക് വ​ലു​താ​ണ്. കു​വൈ​ത്തി​ലെ ക​ലാ​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​ണ്. ഭാ​ര്യ ബി​ന്ദു​വും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEACommunity Excellence AwardMathews Varghese
News Summary - KEA Community Excellence Award to Mathews Varghese
Next Story