കെ.ഇ.എ അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsകെ.ഇ.എ അനുശോചന യോഗത്തിൽ രാമകൃഷ്ണൻ കള്ളാർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഫഹാഹിൽ തക്കാര ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഖലീൽ അടൂർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ സലാം കളനാട്, പി.എ. നാസർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കബീർ തളങ്കര, സുബൈർ കാടംങ്കോട്, സുരേന്ദ്രൻ മുങ്ങത്ത്, എരിയ ഭാരവാഹികളായ ശ്രീനിവാസൻ, മുരളി വാഴക്കാടൻ, മുസ്തഫ ചെമ്മനാട്, ഫാറൂഖ് ഷർഖി,അബ്ദുല്ല കടവത്ത് മുഹമ്മദലി, മുഹമ്മദ് ഹദ്ദാദ് എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും ട്രഷറർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.

