കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗം
text_fieldsകണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മംഗഫിൽ അഗ്നിബാധയിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം അർപ്പിച്ച് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) അനുശോചന യോഗം ചേർന്നു. അബ്ബാസിയയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസലോകത്ത് എത്തിയ ഒരുപാടുപേരുടെ ജീവിതം വളരെ ശോചനീയമാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു.
പ്രവാസികളുടെ ജീവിതരീതി മാറിച്ചിന്തിക്കേണ്ട കാര്യം അതിക്രമിച്ചു എന്നും ചൂണ്ടിക്കാട്ടി. സെക്രട്ടറി രൂപേഷ് തോട്ടത്തിൽ, ട്രഷറർ ജോയ്സ് മാത്യു, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ജോയന്റ് സെക്രട്ടറി സുനീഷ് മാത്യു, രക്ഷാധികാരി മധുകുമാർ, വിനയൻ അഴീക്കോട്, അജിത് പൊയിലൂർ, വനജ രാജൻ, സുധീർ, റഷീദ്, ജയകുമാർ, സന്തോഷ്, സജിത്ത്, കവിത എന്നിവർ സംസാരിച്ചു.

