കെ.ഇ.എ സിറ്റി ഏരിയ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ സിറ്റി ഏരിയ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം രാമകൃഷ്ണൻ കള്ളാർ, നവാസ് പള്ളിക്കലിന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ സിറ്റി ഏരിയ കമ്മിറ്റി ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഇന്ത്യയുടെ സ്വതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ പോസ്റ്റർ കേന്ദ്ര പ്രസിൻഡിന്റ് രാമകൃഷ്ണൻ കള്ളാർ സിറ്റി ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കലിന് നൽകി നിർവഹിച്ചു.
രക്തദാന ഓൺലൈൻ രജിസ്ട്രേഷൻ കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, സിറ്റി ഏരിയ ജനറൽ സെക്രട്ടറി മുസ്തഫ ചെമ്മനാട് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്.ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ പാലാഴി, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ, മീഡിയ കൺവീനർ റഫീഖ് ഒളവറ, ഖൈത്താൻ ഏരിയ ആക്ടിങ് പ്രസിഡന്റ് ഖുതുബുദ്ധീൻ, അബ്ബസിയ ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ, സാല്മിയ ജനറൽ സെക്രട്ടറി ഫായിസ് ബേക്കൽ, റിഗ്ഗയ് ഏരിയ പ്രസിഡന്റ് അബ്ദു കടവത്ത്, ട്രഷറർ സിദ്ദിഖ് ശർഖി, ഇക്ബാൽ മാവിലാടം, ആഷിഫ്, അബ്ദുല്ല ബംബ്രാണ, സലാം എടക്കാവിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ ചെമ്മനാട് സ്വാഗതവും, ഏരിയ ഓർഗനൈസിങ് സെക്രട്ടറി റസാഖ് ചെമ്മനാട് നന്ദിയും പറഞ്ഞു. ഈ മാസം 18ന് ഉച്ചക്ക് ഒരു മണി മുതൽ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. രക്തം ദാനം ചെയ്യുന്നവർക്ക് സാൽമിയ ക്ലിനിക് ഡിസ്കൗണ്ട് ഹെൽത്ത് കാർഡ് നൽകും. വിവരങ്ങൾക്ക് അനുരാജ് ശ്രീധരൻ- 97648986.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

