കെ.ഇ.എ സിറ്റി ഏരിയ രക്തദാന ക്യാമ്പ്
text_fieldsകെ.ഇ.എ സിറ്റി ഏരിയ രക്തദാന ക്യാമ്പ് രാമകൃഷ്ണൻ കള്ളാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് സിറ്റി ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉദ്ഘാടനം ചെയ്തു. രക്തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് ചെയർമാൻ ഖലീൽ അടൂർ വിതരണം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സാൽമിയ ക്ലിനിക് നൽകിയ സൗജന്യ ഹെൽത്ത് കാർഡ്, മാർക്കറ്റിങ് മാനേജർ പ്രേമ വിതരണം ചെയ്തു. കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി റഹീം ആരിക്കാടി, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ പാലായി, അഡ്വൈസറി ബോർഡ് അംഗം അഷ്റഫ് തൃക്കരിപ്പൂർ, കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടുന്തല, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സാൽമിയ ഏരിയ സെക്രട്ടറി ഫായിസ് ബേക്കൽ എന്നിവർ ആശംസകളർപ്പിച്ചു.
ക്യാമ്പ് കൺവീനർ അനുരാജ് ശ്രീധരൻ സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ ചെംനാട് നന്ദിയും പറഞ്ഞു. മുനീർ കുണിയ, പ്രശാന്ത് നെല്ലിക്കാട്ട്, റഫീഖ് ഒളവറ, കെ.വി. സമിയുല്ല, കബീർ തളങ്കര, അബ്ദുല്ല കടവത്ത്, റസാഖ് ചെംനാട്, കുത്തുബുദ്ദീൻ, ശ്രീനിവാസൻ, അഷ്റഫ് കുച്ചാണം, കബീർ മഞ്ഞംപാറ, സിദ്ദീഖ് ശർഖി, സുമേഷ് രാജ്, ഇക്ബാൽ പെരുമ്പട്ട, അബ്ദുല്ല ബംബ്രാണ എന്നിവർ നേതൃത്വം നൽകി.

