കെ.ഇ.എ സാൽമിയ-ഹവല്ലി ഏരിയ കമ്മിറ്റി ഭാരവാഹികളായി
text_fieldsകാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സാൽമിയ- ഹവല്ലി ഏരിയ ഭാരവാഹികൾ
കെ.ഇ.എ സാൽമിയ-ഹവല്ലി ഏരിയ കമ്മിറ്റി ഭാരവാഹികളായികുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് സാൽമിയ ഹവല്ലി കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ഏരിയ പ്രസിഡന്റ് ഹസ്സൻ ബല്ലയുടെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മധൂർ ഉദ്ഘാടനം ചെയ്തു.
ഏരിയ ജനറൽ സെക്രട്ടറി ഫായിസ് ബേക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫാറൂഖ് ശർഖി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർമാരായ ജലീൽ ആരിക്കാടി, സുരേഷ് കൊളവയൽ എന്നിവരുടെ സാനിധ്യത്തിൽ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മുഹമ്മദ് ഹദ്ദാദ് (പ്രസി.), എം.പി. ജാസിർ (ജന. സെക്ര.), സമീർ ബദരിയ (ട്രഷ.), ഫായിസ് ബേക്കൽ (ഓർഗനൈസിങ്ങ് സെക്ര.), ഫാറൂഖ് ശർഖി, യൂസഫ് കൊത്തിക്കാൽ, കാദർ കൈതക്കാട് (വൈസ് പ്രസി.), സിറാജ് ചുള്ളിക്കര, ഫർഹാൻ യൂസഫ്, ഫവാസ് അതിഞ്ഞാൽ (ജോ. സെക്ര). മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ, ഉപദേശക സമിതി അംഗം പി.എ. നാസർ, കേന്ദ്ര ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, വൈസ് പ്രസിഡന്റുമാരായ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുംതല, മീഡിയ കൺവീനർ റഫീഖ് ഒളവറ, അഷ്റഫ് കുച്ചാണം, അബ്ദുല്ല കടവത്ത്, എസ്.എം. ഹമീദ്, നവാസ് പള്ളിക്കാൽ, ശ്രീനിവാസൻ നീലേശ്വരം, റിയാസ് കാടങ്കോട്, ഹസ്സൈനാർ കാടങ്കോട്, ഷഹീദ് പട്ടില്ലത്ത്, ഷംസീർ നാസർ, കബീർ തളങ്കര, എൻ.എം. കുഞ്ഞി എന്നിവർ സംസാരിച്ചു. ഫായിസ് ബേക്കൽ സ്വാഗതവും എം.പി. ജാസിർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

