കെ.ഇ.എ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
text_fieldsകെ.ഇ.എ വാർഷിക പൊതുയോഗം രക്ഷാധികാരി മധു മാഹി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (കെ.ഇ.എ) വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. രക്ഷാധികാരി മധു മാഹി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
വിനയൻ അഴീക്കോട് പ്രവർത്തന റിപ്പോർട്ടും വിനോദ് കുമാർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. 2024 വർഷത്തെ പുതിയ ഭാരവാഹികളായി അബ്ദുൽ കരീം (പ്രസി.), രൂപേഷ് തോട്ടത്തിൽ (ജന.സെക്ര.), ജോയ്സ് കെ. മാത്യു (ട്രഷ.) എന്നിവരെയും വനിതാ വേദി ചെയർപേഴ്സനായി വനജ രാജൻ, വൈസ് ചെയർപേഴ്നായി ബിന്ദു രാജു, സെക്രട്ടറിയായി പ്രീത ഹരി എന്നിവരെയും തെരഞ്ഞെടുത്തു.
അജിത്ത് പൊയിലൂർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കഴിഞ്ഞ കമ്മിറ്റിയിലെ ഭാരവാഹികൾക്ക് പ്രസിഡന്റ് അബ്ദുൽ കരീം സ്നേഹോപഹാരം കൈമാറി.
സുശീല, വിനയൻ, പ്രദീപ് വേങ്ങാട്, വനജാരാജൻ, പ്രീത ഹരി അജിത്ത് പൊയിലൂർ, സുനീഷ് മാത്യു, റഷീദ്, സുധീർ, ജലീൽ മാട്ടൂൽ എന്നിവർ ആശംസകൾ നേർന്നു. ജോയ്സ് കെ മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

