കെ.ഡി.എൻ.എ ചെറുകഥ മത്സര വിജയികൾ
text_fieldsമഞ്ജു മൈക്കിൾ, ജോബി ബേബി, അഷ്റഫ്
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മലബാർ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ‘കഥാരസം’ ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു. മഞ്ജു മൈക്കിൾ ഒന്നാം സ്ഥാനവും ജോബി ബേബി രണ്ടാം സ്ഥാനവും അഷ്റഫ് ഉത്തുങ്ങാനകത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇ. കരുണാകരൻ, ലാസർ ഡിസിൽവ, ധർമരാജ് മടപ്പള്ളി എന്നിവർ വിധികർത്താക്കളായി. പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘കഥാരസം’ മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചതെന്നും, ഇത്തരം സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മത്സര വിജയികൾക്ക് വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ മഹോത്സവം സംസ്കാരിക സമ്മേളനത്തിൽ ആദരവും പ്രശംസാ പത്രവും സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

