കെ.ഡി.എൻ.എ സാൽമിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsകെ.ടി. സമീർ, വി.എ. ഷംസീർ, പി. ജയപ്രകാശ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ സാൽമിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ഓൺലൈനിൽ നടന്ന ഏരിയ ജനറൽ ബോഡി യോഗത്തിൽ കെ.ടി. സമീർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഇലിയാസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതിയംഗം കൃഷ്ണൻ കടലുണ്ടി, ഫർവാനിയ ഏരിയ പ്രസിഡൻറ് മൻസൂർ ആലക്കൽ എന്നിവർ നിരീക്ഷകരായി. വി.എ. ഷംസീർ സ്വാഗതവും പി. ജയപ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ടി. സമീർ (പ്രസി.) മോഹൻരാജ് അരീക്കാട് (വൈസ് പ്രസി.), വി.എ. ഷംസീർ (ജന. സെക്ര), റാഷിദ് അത്തോളി (ജോ. സെക്ര.), പി. ജയപ്രകാശ് (ട്രഷ.), എം.എം. സുബൈർ, ബഷീർ ബാത്ത, നാസർ തിക്കോടി, സുരേഷ് മാത്തൂർ, ഫിറോസ് നാലകത്ത് (കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങൾ), ഷാഹിന സുബൈർ, അഷീക ഫിറോസ്, ജിഷ സുരേഷ്, ജിനീത നാസർ, ലസിത ജയപ്രകാശ് (വുമൺസ് ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾ). അസോസിയേഷൻ ട്രഷറർ സന്തോഷ് പുനത്തിൽ, ദാവൂദ്, സജിത്ത് ലാൽ, സുരേഷ് ബാബു, സൗജത്ത്, പി. നൗഫൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

