കെ.ഡി.എൻ.എ ഓണാഘോഷം ഫ്ലയർ പ്രകാശനം
text_fieldsകെ.ഡി.എൻ.എ ഓണാഘോഷം ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് ഓണാഘോഷം ഒക്ടോബർ മൂന്നിന് സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടക്കും. കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, ശിങ്കാരിമേളം, ഓണസദ്യ എന്നിവ ഉൾപ്പെടുത്തി ഭംഗിയാർന്ന പരിപാടികൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
‘നമ്മുടെ കോഴിക്കോട് ഓണാഘോഷം 2025’എന്നപേരിൽ നടക്കുന്ന ആഘോഷത്തിന്റെ ഫ്ലയർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ് പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ജോ. കൺവീനർമാരായ ഇല്യാസ് തോട്ടത്തിൽ, എം.പി. അബ്ദുറഹ്മാൻ, സംഘടന വൈസ് പ്രസിഡന്റ് അസീസ് തിക്കോടി, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വിമൻസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ ഷൗക്കത്ത് അലി, രാമചന്ദ്രൻ പെരിങ്ങൊളം, വിനയകുമാർ, സമീർ കെ.ടി, ഷാജഹാൻ, ഷമീർ പി.എസ്, തുളസീധരൻ തോട്ടക്കര, വിജേഷ് വേലായുധൻ, പ്രത്യുമ്നൻ എം, റജീസ് സ്രാങ്കിൻറകം, പ്രജിത്ത് പ്രേം, ഹനീഫ കുറ്റിച്ചിറ, അഷ്റഫ് എം, ഹമീദ് പാലേരി, ഉമ്മർ എ.സി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

