കെ.ഡി.എൻ.എ ഓണാഘോഷം
text_fieldsകെ.ഡി.എൻ.എ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്യാമ കൊട്ടാരക്കരയുടെ പൂക്കളം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വെള്ളിയാഴ്ച ഓണാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. ഒ.എൻ.വിയുടെ കൊച്ചുമകളും ചലച്ചിത്ര പിന്നണി ഗായികയുമായ അപർണ രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ മുഖ്യാതിഥിയായി.
ഉപദേശകസമിതിയംഗം കൃഷ്ണൻ കടലുണ്ടി ഓണസന്ദേശം നൽകി. ഉപദേശകസമിതിയംഗം ബഷീർ ബാത്ത, കുട ജനറൽ കൺവീനർ പ്രേംരാജ്, വുമൺസ് ഫോറം പ്രസിഡൻറ് ലീന റഹ്മാൻ, ഫർവാനിയ ഏരിയ പ്രസിഡൻറ് മൻസൂർ ആലക്കൽ, ദാസൻ കോഴിക്കോട്, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി കെ.ടി. സമീർ എന്നിവർ സംസാരിച്ചു. ഇന്ത്യ കുവൈത്ത് നയതന്ത്രവാർഷികം സംബന്ധിച്ച് വൈസ് പ്രസിഡൻറ് അസീസ് തിക്കോടി സംസാരിച്ചു. പൂക്കളമത്സര വിജയികളെ നിക്സൺ ജോർജ് പ്രഖ്യാപിച്ചു. ശ്യാമ കൊട്ടാരക്കര ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സമ്മാനം ടോം സെബാസ്റ്റ്യൻ, ചിന്നു ശ്യാം എന്നിവർ പങ്കിട്ടു. അൻസീറ സുൽഫി മൂന്നാം സമ്മാനം നേടി.
അപർണ രാജീവ്, കബീർ കാലിക്കറ്റ്, റാഫി കല്ലായ്, സായി അപ്പുക്കുട്ടൻ, സമീർ വെള്ളയിൽ, ഋതുപർണ നായർ, രജിത തുളസീധരൻ, ഋഷികേശ് നായർ, ധർമരാജൻ മണിയെടത്ത്, അയാൻ മാത്തൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ധർമിത ധർമരാജ്, നൂർലിൻ സി. ജോയ്, ദില്ലാറ ധർമരാജ്, നിയ മറിയ എന്നിവർ നൃത്തം ചെയ്തു. ഇലാൻ നാഫി ജിദ്ദയിൽനിന്ന് പിയാനോയിൽ ഓണഗാനങ്ങളും സ്മിഷോ സിദ്ധൻ കവിത പാരായണവും നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, കൺവീനർമാരായ തുളസീധരൻ തോട്ടക്കര, അഷീക ഫിറോസ്, ടി.എം. പ്രജു എന്നിവർ ചേർന്ന് പരിപാടി നിയന്ത്രിച്ചു. വുമൺസ് ഫോറം ട്രഷറർ സാജിത നസീർ സ്വാഗതവും സാൽമിയ ഏരിയ പ്രസിഡൻറ് അനസ് പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

