കേരളപ്പൊലിമ ഉണർത്തി കെ.ഡി.എൻ.എ ഓണാഘോഷം
text_fieldsകെ.ഡി.എൻ.എ ഓണാഘോഷം ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്യുന്നു
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഓണാഘോഷം കബദിൽ നടന്നു. കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷതവഹിച്ചു. സാംസ്കാരിക സമ്മേളനം മെഡക്സ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഹെഡ് ഓഫ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് അസീം സേട്ട് സുലൈമാൻ മുഖ്യാഥിതിയായി.
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെംബർ ബഷീർ ബാത്ത ഓണസന്ദേശം നൽകി. നിക്സൺ ജോർജ്, സായി അപ്പുക്കുട്ടൻ, കൃഷ്ണൻ കടലുണ്ടി, ലീന റഹ്മാൻ, റൗഫ് പയ്യോളി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെ വീട്ടിൽ, സമീർ കെ.ടി എന്നിവർ ഓണാശംസ നേർന്നു. കെ.ഡി.എൻ.എ ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ജോ.കൺവീനർ ഇല്യാസ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.
കെ.ഡി.എൻ.എ ഓണാഘോഷത്തിൽ അവതരിപ്പിച്ച തിരുവാതിര
അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ പരേഷ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാൻ, മെട്രോ മെഡിക്കൽ സെന്റർ ചെയർമാൻ ഹംസ പയ്യന്നൂർ, ലുലു ഹൈപ്പർ മൊയ്തീൻ കുട്ടി എന്നിവർ സന്നിഹിതരായി. 10,12 ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയ ഹയാ സഫാന, സൈബക് ജാഹ്, സൽഫ മീത്തൽ പീടിയക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വനിത അംഗങ്ങളുടെ തിരുവാതിര വേറിട്ട അനുഭവമായി. ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ ഫാഷൻ ഷോ, മലയാളി മങ്ക മത്സരങ്ങൾ, കുട്ടികളുടെ ഗാനാലാപനം, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയും ഒരുക്കി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കും വിധികർത്താക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ഭാരവാഹികളായ എം.പി.അബ്ദുറഹ്മാൻ, സാജിത നസീർ, സുരേഷ് മാത്തൂർ, ചിന്നു സത്യൻ, സ്വാതി അനുദീപ്, രാമചന്ദ്രൻ പെരിങ്ങൊളം, അഷറഫ്, അനുദീപ്, വിജേഷ് വേലായുധൻ, റജീസ് സ്രാങ്കിന്റകം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

