മനം നിറച്ച് കെ.ഡി.എൻ.എ മലബാർ മഹോത്സവം
text_fieldsകെ.ഡി.എൻ.എ മലബാർ മഹോത്സവം നടൻ ഹരീഷ് പേരടി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാണികളുടെ മനം നിറച്ച് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് മലബാർ മഹോത്സവം. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ പരിപാടി നടൻ ഹരീഷ് പേരടി ഉദ്ഘാടനം ചെയ്തു. കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷതവഹിച്ചു. ശിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഹെഡ് ഓഫ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് അസീം സേട്ട് സുലൈമാൻ, അൽ മുല്ല എക്സ്ചേഞ്ച് സെയിൽസ് മാനേജർ ഫിലിപ്പ് ജോൺ, എം.എ ഹൈതർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഹിദായത്തുള്ള, ടാർഗറ്റ് ഇന്റർനാഷനൽ സി.ഇ.ഒ പി.എസ് കൃഷ്ണൻ, മംഗോ ഹൈപ്പർ മാനേജർ മുഹമ്മദ് അലി, വനിത വിഭാഗം പ്രസിഡന്റ് ലീന റഹ്മാൻ, കൃഷ്ണൻ കടലുണ്ടി എന്നിവർ സംസാരിച്ചു.
മെഡെക്സ് മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കെച്ചേരി, ആബിദ് അബ്ദുൽ കരീം (ദുബായ് ദുബായ് കരക്) സുനിൽ നായർ, ടിറ്റി ലൂകോസ്, ഒസാം വാഹിദ് , മൻസൂർ ചൂരി (അഹ്മദ് അൽ മഗ്രിബി), കെ.ടി. തോമസ്, മുഹമ്മദ് ഷാസിൻ, ബെൽ ആൻഡ് ജോൺസൻ പ്രധിനിധി ജോ, ഡോ. അബ്ദുള്ള ഹംസ, ഷാമിൽ മണ്ടോളി, ഷാജഹാൻ, നിജാസ് കാസിം,സിബി അറക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മൈലാഞ്ചി മത്സരത്തിൽ വിജയിച്ച ഫാത്തിമ ഹന്ന, ആയിഷ നവാൽ, സുമയ്യ നൗഷാദ് എന്നിവർക്കും കഥാരസം ചെറുകഥാ മത്സരത്തിൽ വിജയിച്ച മഞ്ജു മൈക്കിൾ, ജോബി ബേബി, അഷറഫ് ഒതുങ്ങാനാകത്ത് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മഞ്ജരി ബാൻഡിന്റെ ലൈവ് മ്യൂസിക്കൽ കോൺസെർട്ട്, ആസിഫ് കാപ്പാട് ജെസ്സി ജോയ്സൺ എന്നിവരുടെ മ്യൂസിക് ഷോ, ലബനീസ് ഡാൻസ് ഗ്രൂപ് ടീം അവതരിപ്പിച്ച അറബിക് ലയാലി നൃത്തങ്ങൾ, ജാസ് ഡാൻസ് സ്റ്റുഡിയോ അവതരിപ്പിച്ച ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരം, റാഫി കല്ലായ്, സമീർ വെള്ളയിൽ, അയാൻ മാത്തൂർ എന്നിവരുടെ ഗസൽ സന്ധ്യ, നൃത്തങ്ങൾ, ഒപ്പന എന്നിവ അരങ്ങേറി.
മെർലിൻ ആങ്കർ ആയി. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ മാത്തൂരിന്റെ നേതൃത്വത്തിൽ സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിത വിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങൾ, മലബാർ മഹോത്സവം സ്വാഗത സംഘം അംഗങ്ങൾ എന്നിവർ മഹോത്സവം ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

