കെ.ഡി.എൻ.എ ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsമൻസൂർ ആലക്കൽ, ഹനീഫ കുറ്റിച്ചിറ, സമീർ വെള്ളയിൽ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ഓൺലൈനിൽ നടന്ന ഏരിയ ജനറൽ ബോഡി യോഗം അസോസിയേഷൻ പ്രസിഡൻറ് ഇലിയാസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
മൻസൂർ ആലക്കൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് മെംബർ ബഷീർ ബാത്ത, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി കെ.ടി. സമീർ എന്നിവർ നിരീക്ഷകരായി.
ഭാരവാഹികൾ: മൻസൂർ ആലക്കൽ (പ്രസി), ദിനേശൻ മേപ്പുറത്ത്, ഹാരിസ് ബഡനേരി (വൈ. പ്രസി), ഹനീഫ കുറ്റിച്ചിറ (ജന. സെക്ര), ടി.കെ. ഷാജഹാൻ, സന്തോഷ് നരിപ്പറ്റ (ജോ. സെക്ര), സമീർ വെള്ളയിൽ (ട്രഷ), ഇലിയാസ് തോട്ടത്തിൽ, സഹീർ ആലക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി, റാഫി കല്ലായി, ഷൗക്കത്ത് അലി (സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ), സാജിദ നസീർ, റാമി ജമാൽ, സുഷമ ദിനേശൻ, ഖമറുന്നിസ, വിനോദിനി തൂവക്കുന്നുമ്മൽ (വുമൺസ് ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾ). അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, എം.പി. സുൽഫിക്കർ, ഹംസ കൊയിലാണ്ടി, ഷെബിൻ പട്ടേരി എന്നിവർ സംസാരിച്ചു. ടി.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

