കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
text_fieldsകെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡ് ബഷീർ ബാത്ത കൈമാറുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് അംഗങ്ങളുടെ 10,12 പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ഉപഹാരവും കാഷ് അവാർഡുകളും വിതരണം ചെയ്തു.
സി.ബി.എസ്.ഇ 10ാം തരത്തിൽ ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇഫ്ന അസീസ്, സി.ബി.എസ്.ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കര എന്നിവരാണ് ജേതാക്കളായത്. കുട്ടികളുടെ അസാന്നിധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി.
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെംബർമാരായ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

