കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡ് 2022
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെ ആദരിക്കും. കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്.
വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റ്, രക്ഷിതാവിന്റെ കെ.ഡി.എൻ.എ അംഗത്വ ഐ.ഡി കോപ്പി സഹിതം kdnakuwait@gmail.com എന്ന മെയിലിലോ 55067272 എന്ന വാട്സ് ആപ് നമ്പറിലോ അയക്കാവുന്നതാണ്.
ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഫലകവും കാഷ് അവാർഡും സെപ്റ്റംബർ 23ന് നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷത്തിൽ നൽകി ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

