Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കോ​ഴി​ക്കോ​ട് ഡി​സ്‌​ട്രി​ക്‌​ട് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്‌​ട്രി​ക്‌​ട് എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു. കു​വൈ​ത്തി​ലെ പ്ര​വാ​സി​സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ അം​ബാ​സ​ഡ​ർ​ക്ക്​ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​രി​ട്ടു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്പ്ര​സ്​ വി​മാ​ന​ത്തി​നു​ പു​റ​മെ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്, ജ​സീ​റ എ​യ​ർ​വേ​​സ്​ വി​മാ​ന​ങ്ങ​ൾ​കൂ​ടി വേ​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം അ​വ​ത​രി​പ്പി​ച്ചു. കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ല​ഭ്യ​മാ​ക്കേ​ണ്ട സ​ഹാ​യം അം​ബാ​സ​ഡ​റു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. വി​ഷ​യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ നി​യ​മി​ത​നാ​യ​ശേ​ഷം ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ അം​ബാ​സ​ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​ബ​സി ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളെ അ​സോ​സി​യേ​ഷ​ൻ ശ്ലാ​ഘി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ്‌ തോ​ട്ട​ത്തി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷ്‌​ണ​ൻ ക​ട​ലു​ണ്ടി, എം.​എം. സു​ബൈ​ർ, ബ​ഷീ​ർ ബാ​ത്ത, അ​സീ​സ് തി​ക്കോ​ടി, സ​ന്തോ​ഷ് പു​ന​ത്തി​ൽ, സു​രേ​ഷ് മാ​ത്തൂ​ർ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorKDNA
Next Story