കെ.ഡി.എ.കെ പൊന്നോണം; ഫ്ലെയർ പ്രകാശനം ചെയ്തു
text_fieldsകെ.ഡി.എ.കെ പൊന്നോണം ഫ്ലെയർ പ്രകാശനം ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ.കെ) പൊന്നോണം ഫ്ലെയർ പ്രകാശനം ചെയ്തു. അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ചെസ്സിൽ ചെറിയാൻ, അജിത് സക്കറിയ പീറ്റർ, അലക്സ് തൈക്കടവിൽ, സാം നന്ദിയാട്ട്, ഹരികൃഷ്ണൻ മോഹൻ, ഹരോൾഡ് മാത്യു, ട്രീസ തോമസ്, ലാലിച്ചൻ നഗരൂർ, ജെബി പി. മർക്കോസ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ഈ മാസം 28ന് വൈകീട്ട് 6.30 ഹൈഡൈൻ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ. ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 50600345, 50562166, 95541232, 50877087.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

