കെ.ഡി.എ.കെ ‘കോട്ടയം മഹോത്സവം 2025’ വെള്ളിയാഴ്ച
text_fieldsകോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന് കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന് കുവൈത്ത് (കെ.ഡി.എ.കെ) ‘കോട്ടയം മഹോത്സവം 2025’ വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. ജോസ് കെ. മാണി എം.പി, തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാവും.
കുവൈത്തിലെ കോട്ടയംകാരായ സംരംഭകരെയും മാധ്യമപ്രവര്‍ത്തകരെയും പരിപാടിയിൽ ആദരിക്കും. തുടർന്ന് ജി. വേണുഗോപാലും മകൻ അരവിന്ദ് വേണുഗോപാലും നയിക്കുന്ന ഗാനസന്ധ്യയുണ്ടാകും. പിന്നണി ഗായിക നയന നായര്‍, ഗായകന് വിപിന്‍ സേവിയര്‍, സ്റ്റാൻഡപ് കൊമേഡിയന്‍ റെജി രാമപുരം തുടങ്ങിയവരുടെ കലാവിരുന്നുമുണ്ട്.
സംഘടന പ്രസിഡന്റ് ചെസ്സില്‍ ചെറിയാന് രാമപുരം, ജനറല്‍ സെക്രട്ടറി അജിത്ത് സഖറിയ പീറ്റര്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജോണ്‍, വനിത വിഭാഗം ചെയര്പേഴ്സൻ ട്രീസ എബ്രഹാം, വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണന് മോഹന്‍, ഹാരോള്‍ഡ് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ സാം നന്ത്യാട്ട്, വിവിധ കമ്മിറ്റി കണ്‍വീനർമാരായ സിബി തോമസ്, ജോണ്‍ കെ. എബ്രഹാം, സുരേഷ് ജോര്‍ജ്, തോമസ് നാഗരൂര്‍, സജി സ്കറിയ, അജോ വെട്ടിത്താനം, ഷീന സുനില്‍, വിവിധ പ്രാദേശിക സംഘടന ഭാരവാഹികൾ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

