ഗിരീഷ്ബാബു കോവിലേരിക്ക് കെ.ഡി.എ യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: 32 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷൻ അബ്ബാസിയ ഏരിയ മുൻ പ്രസിഡൻറ് ഗിരീഷ്ബാബു കോവിലേരിക്ക് സംഘടന യാത്രയയപ്പ് നൽകി. സംഘടന രൂപവത്കരിച്ചതുമുതൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം വിവിധ കാലങ്ങളിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചു.
ഒാൺലൈനിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് ടി.വി. അസ്ലം അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ.വി. ഷാജി സ്വാഗതം പറഞ്ഞു. രക്ഷാധികാരി ശരീഫ് താമരശ്ശേരി, മഹിളാവേദി പ്രസിഡൻറ് ഇന്ദിര രാധാകൃഷ്ണൻ, ഏരിയ പ്രസിഡൻറുമാരായ ഇ.പി. ശ്രീനിവാസൻ, ശിവദാസ് പിലാക്കാട്ട്, വാരിജാക്ഷൻ, പ്രഭീഷ് എന്നിവരും അനിൽ കുമാർ, രാധാകൃഷ്ണൻ, മജീദ്, ഹനീഫ്, ജീവ ജയേഷ് തുടങ്ങിയവരും സംസാരിച്ചു.
ട്രഷറർ പി.വി. വിനീഷ് നന്ദി പറഞ്ഞു. ഗിരീഷ്ബാബു കോഴിക്കോട് ജില്ല അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അദ്ദേഹത്തിെൻറ വിശ്രമ ജീവിതം സന്തോഷകരവും സമാധാന പൂർണവുമാകട്ടെയെന്നും സംസാരിച്ചവർ ആശംസിച്ചു. ഗിരീഷ്ബാബു മറുപടി പ്രസംഗം നടത്തി.

