കെ.ഡി.എ മഹിളാവേദി വനിതദിനാഘോഷം
text_fieldsകെ.ഡി.എ മഹിളാവേദി വനിതദിനാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ) മഹിളാവേദി അംഗങ്ങൾ ‘പെൺപർവം’ എന്ന പേരിൽ അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ചു.
ഡോ. ശ്രീജയലളിത ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും വനിതകളുടെ കൈയൊപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞെന്നും സ്ത്രീകൾ സമത്വബോധമുള്ളവരും ശക്തരും സ്വതന്ത്രരുമായിരിക്കാൻ ശ്രമിക്കണമെന്നും ഡോ. ശ്രീജയലളിത പറഞ്ഞു.
മഹിളാവേദി പ്രസിഡൻറ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജീവ ജയേഷ്, ജോയന്റ് സെക്രട്ടറി മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയ ഗെയിംസുകളും മാസ് ഡാൻസും ആസ്വാദ്യകരമായി. മെഡക്സ് മെഡിക്കൽ കെയർ പ്രതിനിധി ജിൻസ് അജു, മഹിളാവേദി മുൻ പ്രസിഡന്റുമാരായ വാണിശ്രീ സന്തോഷ്, റീജ സന്തോഷ്, മഹിളാവേദി ഏരിയ പ്രസിഡന്റുമാരായ ദിവ്യ റിജേഷ്, ട്യൂണിമ അതുൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് റിജിൻരാജ്, ജനറൽ സെക്രട്ടറി ഫൈസൽ കെ.വി, മഹിളാവേദി നിരീക്ഷകൻ ഷൈജിത്ത് കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി സെക്രട്ടറി നന്ദിക ജയേഷ് നന്ദി രേഖപ്പെടുത്തി.

