കെ.ഡി.എ മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ നൂറോളം ആളുകൾ സൗജന്യ രക്തദാനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ഡിൻസി ബഗീഷ് സ്വാഗതം പറഞ്ഞു. മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് മഹിളാവേദി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ജീവ ജയേഷ് നന്ദി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ്, ജനറൽ സെക്രട്ടറി കെ. ഫൈസൽ, ട്രഷറർ പി.വി. വിനീഷ്, മഹിളാവേദി ഒബ്സർവർ കെ. ഷൈജിത്ത് എന്നിവർ സംസാരിച്ചു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദിയെയും ആദരിച്ചിരു

