കെ.ഡി.എ മഹിളാവേദി മെഡിക്കല്‍ ക്യാമ്പ്
text_fieldsമംഗഫ്: കോഴിക്കോട് ജില്ല അസോസിയേഷന് മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെൻറിസ്റ്റ് അലയൻസ് എന്നിവരുടെ സഹകരണത്തോടെ മംഗഫ്, ഇന്ത്യ ഇൻറർനാഷനൽ സ്കൂളില്‍ നടത്തിയ ക്യാമ്പ് മലയിൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. മഹിളവേദി പ്രസിഡൻറ് സ്മിത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അസോ. സി. ഹനീഫ്, ഡോ. അഭയ് പട്വാരി, ഡോ. സയ്യിദ് മഹ്മൂദുറഹ്മാൻ, മഹിളവേദി സെക്രട്ടറി സിസിത ഗിരീഷ്, ഡോ. പ്രതാപ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
കെ. ഷൈജിത്ത്, കെ.ടി. ദാസ്, കെ.ടി. കുഞ്ഞിരാമൻ, അബ്ദുല്ല കൊള്ളോറത്ത്, കെ. മജീദ്, അനീച ഷൈജിത്ത് എന്നിവർ മുഖ്യാതിഥികൾക്ക് ഉപഹാരം നൽകി. ശാഖി റാണി ഭരതൻ സ്വാഗതവും രാജി ജിനീഷ് നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്, കാർഡിയോളജി, ഓർത്തോ, ഒഫ്താൽമോളജി, ഓങ്കോളജി, ഡെൻറൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 40ഓളം ഡോക്ടർമാരുടെ സേവനം സജ്ജമാക്കിയിരുന്നു.
കൊളസ്ട്രോൾ, ഷുഗർ ടെസ്റ്റ്, വിഷൻ ടെസ്റ്റ്, ഫിസിയോതെറപ്പി എന്നിവക്കും സൗകര്യമുണ്ടായിരുന്നു.
